Kerala

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ചൊവ്വാഴ്ച കേരളത്തില്‍ എത്തും

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം അടുത്ത ചൊവ്വാഴ്ച കേരളത്തില്‍ എത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് എത്തുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട ജില്ലകള്‍ സന്ദര്‍ശിക്കും. ഈ മാസം ഏഴ്, എട്ട്, ഒമ്പത് എന്നീ ദിവസങ്ങളിലായിരിക്കും സന്ദര്‍ശനം.

ഏഴാം തിയതി കൊച്ചിയിലെത്തുന്ന സംഘം എട്ടാം തിയതി കുട്ടനാട്, ആലപ്പുഴ എന്നിവിടങ്ങളില്‍ സന്ദര്‍ശിക്കും. അതിനു ശേഷം ഒന്‍പതാം തിയതി മുഖ്യമന്ത്രിയുമായും, റവന്യു മന്ത്രിയുമായും സംഘം കൂടിക്കാഴ്ച നടത്തും. . മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കോട്ടയം,പത്തനംതിട്ട മേഖലകളില്‍ സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങും.

കേരളത്തിലെ മഴക്കെടുതിയും പ്രശ്നങ്ങളും വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കേരളം സന്ദര്‍ശിച്ചപ്പോള്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസംഘം എത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top