Kerala

ഇടുക്കിയില്‍ ജലനിരപ്പ് 2396 അടി; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് 2396.08 അടിയായി ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതോടുകൂടി ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഡാം തുറക്കുന്നത് പരമാവധി ഒഴിവാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

അതേസമയം ഡാമുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. വൈദ്യുതി മന്ത്രി എംഎം മണി രാവിലെ വീണ്ടും ഡാം സന്ദര്‍ശിക്കുന്നുണ്ട്. തുടര്‍ന്ന് കലക്ട്രേറ്റില്‍ നടക്കുന്ന യോഗത്തില്‍ മന്ത്രി പങ്കെടുക്കും. ഈ യോഗത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എറണാകുളം ജില്ലയില്‍ വെള്ളപ്പൊക്ക സാധ്യത കൂടുതലുള്ള പെരിയാറിന്റെ തീരങ്ങളില്‍ എല്ലാ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. ദുരിത ബാധിത പ്രദേശങ്ങളായി കണക്കാക്കുന്ന ആലുവ, അങ്കമാലി, പെരുമ്പാവൂര്‍, കോതമംഗലം, നോര്‍ത്ത് പറവൂര്‍, ഏലൂര്‍ തുടങ്ങിയ സ്ഥലങ്ങളെ 14 സെക്ടറുകളാക്കി തിരിച്ച് അഗ്‌നിരക്ഷാ സേനാ ഉദ്യാഗസ്ഥര്‍ക്ക് ചുമതല നല്‍കി. 240 ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചു. ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ റൂട്ട് മാപ്പടക്കം തയ്യാറാണ്. ആംബുലന്‍സ്, ജെസിബി, ക്രെയിന്‍ തുടങ്ങിയ വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top