Latest News

മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ഡല്‍ഹി ഡൈനാമോസിലേക്ക്

ബാഴ്സലോണ യൂത്ത് ടീമിന്റെ മുന്‍ പരിശീലകന്‍ ഹോസപ്പ് ഗോംബ ഐഎസ്എല്ലിലെ കരുത്തന്‍മാരായ ഡല്‍ഹി ഡൈനാമോസിന്റെ പരിശീലകനായെത്തുന്നു. ഡല്‍ഹി ടീം മാനേജ്‌മെന്റ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ സീസണില്‍ ടീമിന്റെ പരിശീലകനായിരുന്ന മിഗ്വെയില്‍ ഏഞ്ചല്‍ പോര്‍ച്ചുഗല്‍ ടീം വിട്ട ഒഴിവിലാണ് ഹോസപ്പിനെ ഡല്‍ഹി പരിശീലകസ്ഥാനത്തേക്ക് കൊണ്ടു വരുന്നത്. അതേസമയം ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.

 

പരിശീലക വേഷത്തില്‍ ഹോസപ്പ് ഗോംബ ഡല്‍ഹിയിലെത്തിയാല്‍ ഇത്തവണത്തെ ഐപിഎല്‍ ഡല്‍ഹി ഡൈനാമോസ് തകര്‍ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഓസ്ട്രേലിയന്‍ ക്ലബ്ബ് അഡലെയ്ഡ് യുണൈറ്റഡിന്റെയും, വെസ്റ്റേണ്‍ സിഡ്നി വാണ്ടറേഴ്സിന്റെയും കോച്ചായും ഈ നാല്‍പ്പത്തിരണ്ടുകാരന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top