Breaking News

ഹനാന്റെ പുഞ്ചിരിയില്‍ സന്തോഷം ; മുഖ്യമന്ത്രി

തിരുവനന്തപുരം: കുടുംബത്തിനു വേണ്ടിയും പഠിക്കാനുമായി പണമുണ്ടാക്കാന്‍ കൊച്ചിയില്‍ മീന്‍കച്ചവടം ചെയ്യാനിറങ്ങിയ ഹനാനെന്ന പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ മോശമായ പ്രചാരണങ്ങള്‍ക്കിരയായിരുന്നു. ഇതിനെ തുടര്‍ന്ന് ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തുകയായിരുന്നു. ഇതിനെ പിന്നാലെ കുപ്രചരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

തനിക്ക് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കാനായി ഹനാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തുകയായിരുന്നു. സെക്രട്ടറിയേറ്റിലെത്തിയാണ് ഹനാന മുഖ്യമന്ത്രിയെ കണ്ടത്. ‘ഹനാന്‍ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്.ഹനാനുള്ള
സംരക്ഷണം ഉറപ്പാക്കുമെന്നും അതിനുള്ള നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും
മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top