Business

ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു

പ്രകടമായ മുന്നേറ്റത്തോടെയാണ് ചൊവ്വാഴ്ച്ച ഓഹരി വ്യാപാരമവസാനിപ്പിച്ചത്. മുംബൈ വിലസൂചിക 112 പോയിന്റ് പോയിന്റ് വര്‍ധിച്ച് 37,606 ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി 36.95 പോയിന്റ് ഉയര്‍ന്ന് 11,356ലാണ് ക്ലോസ് ചെയ്തത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് , അദാനി പോര്‍ട്‌സ്, ഹീറോ മോട്ടോകോര്‍പ്പ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഭാരതി എയര്‍ടെല്‍ എന്നീ ഓഹരികളാണ് സെന്‍സെക്‌സില്‍ മുന്നേറ്റം കാഴ്ച്ചവച്ചത്.

ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ടാറ്റാ മോട്ടോഴ്‌സ്, ഐടിസി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഓഹരികള്‍ക്ക് വിലയിടിഞ്ഞു. നിക്ഷേപകരിലധകവും ഇന്ന് എഫ്എംസിജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ക്യാപിറ്റല്‍ ഗുഡ്‌സ് ഓഹരികളുടെ പിന്നാലെയായിരുന്നു. പൊതുമേഖല ബാങ്കുകളുടെ ഓഹരികള്‍ പൊതുവേ വില്‍പ്പന സമ്മര്‍ദത്തിലായിരുന്നു.

രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ഓഹരിവില 2 ശതമാനം കുറഞ്ഞ് 291.80 രൂപയിലെത്തി. തദ്ദേശിയ നിക്ഷേപകരുടെ ശ്രദ്ധ മുഴുവന്‍ നാളെ നടക്കാനിരക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റിയുടെ സമ്മേളനത്തിലുരുത്തിയുന്ന തീരുമാനങ്ങളിലാണ്. നാളെ നിശ്ചയിച്ചിരിക്കുന്ന ഫെഡറല്‍ റിസര്‍വ് പോളിസി മീറ്റിങ്ങിലെ തീരുമാനങ്ങള്‍ ഉറ്റുനോക്കുകയാണ് ആഗോള നിക്ഷേപകര്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top