Entertainment

ആസിഫ് അലിയുടെ ഇബ്‌ലിസ് ട്രെയിലര്‍ കാണാം

അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടനു ശേഷം സംവിധായകന്‍ രോഹിതും ആസിഫ് അലിയും ഒരുമിക്കുന്ന ചിത്രം ഇബ്‌ലിസ് ട്രെയിലര്‍ പുറത്തിറങ്ങി. മഡോണ സെബാസ്റ്റ്യനാണ് ചിത്രത്തിലെ നായിക.

ലാല്‍, സിദ്ദിഖ്, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ് എന്നിവരാണ് മറ്റുതാരങ്ങള്‍. എണ്‍പതുകളില്‍ നടക്കുന്ന കഥ പറയുന്ന ചിത്രം ഹാസ്യത്തിനും സംഗീതത്തിനും പ്രധാന്യം നല്‍കിയാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ രോഹിതും സമീര്‍ അബ്ദുലും ചേര്‍ന്നാണ് തിരക്കഥ.  സംഗീതം ഡോണ്‍ വിന്‍സന്റ്. മഡോണ ചിത്രത്തില്‍ ഗാനം ആലപിക്കുന്നുണ്ട്.

ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top