Latest News

സുരക്ഷയില്‍ നമ്പര്‍വണ്‍ ആകാനൊരുങ്ങി തലസ്ഥാനം

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അത്യാധുനിക സുരക്ഷ സംവിധാനങ്ങള്‍ സജ്ജമാക്കാനൊരുങ്ങുന്നു. വ്യോമാക്രമങ്ങളില്‍ നിന്നും തലസ്ഥാനത്തെ സംരക്ഷിക്കാനുളള അത്യാധുനിക മിസൈലുകളാണ് ഡല്‍ഹിയുടെ സുരക്ഷക്കായി എത്തുന്നത്. 6500 കോടി രൂപയ്ക്ക് അമേരിക്കന്‍ കമ്പനിയില്‍ നിന്നുമാണ് ഇന്ത്യ മിസൈല്‍ വാങ്ങിക്കുന്നത്. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതിന് അംഗീകാരം നല്‍കി.

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണിലും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്കുമുള്ള അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇതെന്ന് പറയപ്പെടുന്നു. മിസൈല്‍, ഡ്രോണുകള്‍, വിമാനങ്ങള്‍ എന്നിവയിലുള്ള ആക്രമണങ്ങള്‍ തിരിച്ചറിയുകയും നിര്‍വീര്യമാക്കുകയും ക്രൂയിസ് മിസൈലുകളെ തകര്‍ക്കാനും കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം നടപടികള്‍ പൂര്‍ത്തിയാക്കി മിസൈലുകള്‍ ഡല്‍ഹിയില്‍ എപ്പോഴെത്തുമെന്ന് വ്യക്തമായിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top