Kerala

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും

ഇടുക്കി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഏതു സമയവും തുറന്നേക്കും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് മുന്‍പ് നോട്ടീസ് നല്‍കിയ ശേഷം ജലനിരപ്പ് ഉയരുന്നത് നിരീക്ഷിച്ച് ഷട്ടറുകള്‍ തുറക്കും. 12 ദുരിതാശ്വാസ ക്യാമ്പുകള്‍ നിലവില്‍ സജ്ജമാക്കിയിട്ടുണ്ട്. നാല്‍പ്പത്തിരണ്ട് സെന്റിമീറ്ററാണ് ഷട്ടര്‍ തുറക്കുക.

ഷട്ടര്‍ തുറക്കുന്നതോടനുബന്ധിച്ച് കനത്ത സുരക്ഷ നിടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അണക്കെട്ട് തുറക്കുന്നത് കാണാന്‍ വരുന്നവരെ നിയന്ത്രിക്കും. തീരത്തെ വലിയ മരങ്ങള്‍ മുറിച്ച് മാറ്റും. ചെറുപാലങ്ങളിലെ ഗതാഗതം നിയന്ത്രിക്കും. ദുരന്തനിവാര അതോറിറ്റിയും ജില്ലാഭരണകൂടവും ജനപ്രതിനിധികളും ചേര്‍ന്ന നടത്തിയ സംയുക്ത യോഗത്തിലാണ് തീരുമാനമായത്.

ഇടുക്കി ഡാമില്‍ ജലനിരപ്പ് 2394 അടിയാണ്. ഒരു അടി കൂടി ഉയര്‍ന്ന് 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. 2,400 അടിയാണ് പരമാവധി സംഭരണ ശേഷി. മുമ്പ് 2401 അടിയില്‍ വെള്ളമെത്തിയപ്പോഴാണ് സംഭരണി തുറന്നത്.

കഴിഞ്ഞ ദിവസം ഇറിഗേഷന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പെരിയാര്‍ നദിയുടെ തീരത്ത് സര്‍വേ നടപടികള്‍ നടത്തി നേരിടേണ്ടി വരുന്ന നാശനഷ്ടങ്ങളുടെ കണക്ക് വിലയിരുത്തി. അണക്കെട്ട് തുറന്നാല്‍ പെരിയാര്‍ നദീതീരത്ത് താമസിക്കുന്ന ആയിരത്തോളം പേരെയാണ് മാറ്റി പാര്‍പ്പിക്കേണ്ടി വരിക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top