ദില്ലി: എസ്എന്‍സി ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വിചാരണ നേരിടണമെന്ന ആവശ്യവുമായി സിബിഐ സുപ്രീം കോടതിയില്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ സിബിഐ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു. സിബിഐ കൊച്ചി യൂണിറ്റിലെ എസ്പി ഷിയാസാണ് സുപ്രിം കോടതിയില്‍ പുതിയ സത്യവാങ്മൂലം ഫയല്‍ ചെയ്തിരിക്കുന്നത്.
ലാവ്ലിന് കരാറില്‍ പിണറായി വിജയന് അറിയാതെ മാറ്റം വരില്ലെന്ന് സിബിഐ സത്യവാങ്മൂലത്തില്‍ ആവര്‍ത്തിക്കുന്നു. കണ്‍സള്‍ട്ടന്‍സി കരാര്‍ സപ്ലൈ കരാര്‍ ആയി മാറിയത് ലാവലിന്‍ കമ്പനിയുടെ അഥിതി ആയി പിണറായി കാനഡയില്‍ ഉള്ളപ്പോഴാണ്. ലാവ്ലിന് കരാറിലൂടെ എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് വലിയ ലാഭവും കെ എസ്ഇബിക്ക് ഭീമമായ നഷ്ടവും ഉണ്ടായതായാണ് സിബിഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നത്.