കൊച്ചി: അഭിമന്യുവിനെ വധക്കേസില്‍ ഒളിവിലായിരുന്ന ഒരു പ്രതികൂടി കീഴടങ്ങി. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട ഫസലുദ്ദീനാണ് കീഴടങ്ങിയത്. എറണാകുളം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണ് ഇയാള്‍ കിഴടങ്ങിയത്.
അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരന്‍ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ വ്യാഴാഴ്ച രാവിലെ പിടിയിലായാരുന്നു. ബംഗളൂരുവില്‍നിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഒരാള്‍ കൂടി കീഴടങ്ങിയിരിക്കുന്നത്.