തിരുവനന്തപുരം: പോലീസ് മനുഷ്യാവകാശ ലംഘകരായി പ്രവര്‍ത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മനുഷ്യാവകാശ സംരക്ഷണമാണ് പൊലീസിന്റെ പണി. അതിനനുസൃതമായി വേണം പോലീസ് പ്രവര്‍ത്തിക്കാനെന്നും തിരുവനന്തപുരത്ത് ആധുനിക പോലീസിംഗ് സംബന്ധിച്ച സെമിനാറില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
വേലിതന്നെ വിളവ് തിന്നുന്ന സമീപനം ശരിയല്ല. പോലീസിനുള്ള അധികാരം വിവേകപൂര്‍വം വിനിയോഗിക്കണം. അഴിമതിക്കും മൂന്നാംമുറയ്ക്കുമെതിരേ ഈ സര്‍ക്കാര്‍ കര്‍ശന നടപടിയെടുക്കും. പോലീസിനെ ജനാധിപത്യപരമായി പുനസംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.