Kerala

പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി എ.കെ ബാലന്‍; ഇല്ലാത്ത കാര്യത്തെക്കുറിച്ച് എന്തിന് അഭിപ്രായം പറയണമെന്ന് മോഹന്‍ലാല്‍

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ മുഖ്യഅതിഥിയായി ക്ഷണിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ചലച്ചിത്ര മേഖലയിലെ നിരവധിപേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രകാശ് രാജ്, എന്‍എസ് മാധവന്‍, സച്ചിദാനന്ദന്‍ തുടങ്ങിയവര്‍ മോഹന്‍ലാലിനെതിരെ ഒപ്പിട്ടുവെന്ന തരത്തില്‍ പ്രസ്താവനയും ഇറക്കിയിരുന്നു. എന്നാല്‍ പ്രകാശ് രാജ് ഇക്കാര്യം നിഷേധിച്ചതോടെ പ്രതിഷേധക്കാരുടെ വാദങ്ങളില്‍ കഴമ്പില്ലാതെ പോവുകയാണ്.

എന്നാല്‍ തന്നെ ചടങ്ങില്‍ പങ്കെടുപ്പിക്കരുതെന്ന് പറയുന്നവരോട് ഇങ്ങനൊരു വിവാദത്തിന്റെ ആവശ്യം എന്താണെന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്. കാരണം പുരസ്‌കാരദാന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്നും ഇല്ലാത്ത കാര്യത്തേക്കുറിച്ച് അഭിപ്രായം പറയുന്നതെന്നും ലാല്‍ ചോദിക്കുന്നു. അതേസമയം പുരസ്‌കാരദാന ചടങ്ങിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന വിശദീകരണവുമായി മന്ത്രി എ.കെ ബാലന്‍ രംഗത്തെത്തി. ഇല്ലാത്ത കാര്യത്തെക്കുറിച്ചാണ് ഒരു പറ്റം ആള്‍ക്കാര്‍ മുറവിളി കൂട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top