തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് നിര്‍ണായക വിധി. പ്രതികള്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും.
മൂന്ന് പ്രതികള്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചനാ കുറ്റങ്ങള്‍ ചുമത്തി. ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കോടതി കൊലക്കുറ്റം ചുമത്തി. അജിത് കുമാര്‍, ഇകെ സാബു, ഹരിദാസ് എന്നിവരാണ് മറ്റ് പ്രതികള്‍. മൂന്നാം പ്രതി സോമന് വിചാരണയ്ക്കിടെ മരിച്ചിരുന്നു.