കൊച്ചി: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികന് ജാമ്യം. കേസിലെ മൂന്നാം പ്രതി ഫാ. ജോണ്സണ് വി. മാത്യുവിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തിരുവല്ല മജിസേ്റ്റ്രട്ട് കോടതി ജാമ്യാപേക്ഷ നിഷേധിച്ചതിനെ തുടര്‍ന്നായിരുന്നു വൈദികന് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ലെന്ന വാദം മുന്‍നിര്‍ത്തിയാണ് ജാമ്യം അനുവദിച്ചത്. ഒപ്പം മറ്റു വകുപ്പുകളും ജാമ്യം നല്‍കുന്നതിന് തടസ്സമാകുന്നതാണോ എന്നും കോടതി പരിശോധിച്ചു. അതേസമയം കേസിലെ നാലാം പ്രതി ഫാ. ജോബ് മാത്യുവും ഹൈക്കോടതിയില്‍ ജാമ്യപേക്ഷ നല്‍കിയിട്ടുണ്ട്.