സംഘപരിവാര്‍ ഭീഷണി കാരണം നോവല്‍ പിന്‍വലിക്കേണ്ടി വന്ന യുവ സാഹിത്യകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ എസ് ഹരീഷിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാറും. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സാഹിത്യകാരന്റെ ഒപ്പമുണ്ടാവുമെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സംഘപരിവാര്‍ അനുകൂലികള്‍ ഹരീഷിനും കുടുംബാംഗങ്ങള്‍ക്കും നേരെ സൈബര്‍ ആക്രമണം നടത്തുകയും ഭീഷണി മുഴക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. അതോടെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മൂന്ന് ലക്കങ്ങള്‍ മാത്രം പ്രസിദ്ധീകരിച്ച ‘മീശ’ എന്ന നോവല്‍ താന്‍ പിന്‍വലിക്കുകയാണെന്ന് ഹരീഷ് വ്യക്തമാക്കിയത്. നോവല്‍ വായിക്കാന്‍ സമൂഹമനസ്സ് പാകമാകുമ്പോള്‍ മാത്രം നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും ഹരീഷ് വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്