Kerala

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട ദിലീപ് ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കും.

എന്നാല്‍ ആക്രമണത്തിനിരയായ നടിയെ ബുദ്ധിമുട്ടിക്കാനുള്ള ദിലീപിന്റെ ശ്രമമാണ് ഇതെല്ലാം എന്ന് സര്‍ക്കാറിന്റെ വാദം. സിബിഐ അന്വേഷണം വേണമെന്ന ദിലീപിന്റെ ആവശ്യം വിചാരണ വൈകിപ്പിക്കാന്‍ ലക്ഷ്യമിട്ടാണെന്നു ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.

ഏത് ഏജന്‍സി കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടാന്‍ പ്രതിക്ക് അവകാശമില്ല. രേഖകള്‍ കിട്ടിയിട്ടില്ലെന്നു പറഞ്ഞു ഹര്‍ജികള്‍ സമര്‍പ്പിക്കുന്നതും വിചാരണ വൈകിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്. ഇതിനോടകം പല ആവശ്യങ്ങളുമായി 11 ഹര്‍ജികളാണ് ദിലീപ് വിവിധ കോടതികളിലായി സമര്‍പ്പിച്ചിട്ടുള്ളത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top