ഓണ്‍ലൈനില്‍ വാറ്റുപകരണങ്ങളുടെ വില്‍പ്പന തകൃതിയായി നടക്കുന്നുണ്ടെന്ന വിവരത്തേ തുടര്‍ന്നാണ് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് സംഗതി ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത് നോക്കിയത്. കൃത്യദിവസം തന്നെ ഓര്‍ഡര്‍ കിട്ടി. പാക്കറ്റിനകത്തു കണ്ട വാറ്റുപകരണങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം എക്സൈസസ് കമ്മീഷണര്‍ ഉടന്‍ തന്നെ നടപടിയെടുക്കാന്‍ നിര്‍ദേശം നല്കി.
ഓണ്‍ലൈന്‍ വഴി നിരോധിത ഉല്‍പ്പന്നങ്ങളും ലഹരിമരുന്നുകളും വില്‍ക്കുന്നത് മുമ്പും എക്സൈസ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവ വില്‍ക്കുന്നത് വിലക്കിയാലും വീണ്ടും തുടങ്ങുന്ന പ്രവണതയാണ് കണ്ടുവരുന്നത്. അതിനാല്‍ ഇത്തരം സൈറ്റുകള്‍ കൃത്യമായി നിരീക്ഷിക്കാന്‍ നടപടിയെടുത്തതായി ഋഷിരാജ് സിങ് പറഞ്ഞു.