Kerala

ഓണത്തിന് മാവേലിക്കൊപ്പം ഒറിജിനല്‍ വിദേശമദ്യവും

ഓണത്തിന് മാവേലിക്ക് കൂട്ടായി ഇത്തവണ ഒറിജിനല്‍ വിദേശമദ്യം ഔദ്യോഗികമായി കേരള വിപണിയിലെത്തും. വിദേശനിര്‍മ്മിത വിദേശമദ്യം ഓണത്തിന് മുമ്പ് തന്നെ വിപണിയിലെത്തിക്കും. നിലവിലെ നിരക്കില്‍ രജിസ്‌ട്രേഷനെടുക്കാന്‍ മിക്ക വിതരണക്കാരും തയ്യാറായി കഴിഞ്ഞു.

ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യശാലകള്‍ വഴി വിദേശനിര്‍മ്മിത വിദേശമദ്യം വിതരണം ചെയ്യാന്‍ 17 കമ്പനികളാണ് കരാറിലെത്തിയിരുന്നത്. 228 ബ്രാന്‍ഡുകളാണ് വില്‍പ്പനയ്ക്ക് തയ്യാറായിരിക്കുന്നത്.

ലേബല്‍ രജിസ്‌ട്രേഷന്‍, ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നടന്ന് വരികയാണ്. വിദേശിയെ വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് ഇടനിലക്കാരെ അന്വേഷിച്ച് ഇനി അലയേണ്ട. സാധനം കൈയ്യിലുണ്ടോയെന്ന് ചോദിക്കാനും ബുദ്ധിമുട്ടേണ്ട…

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top