പത്തനംതിട്ട: അടൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്ത സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. വ്യാഴാഴ്ച അറസ്റ്റിലായ പറക്കോട് അറുകാലിക്കല്‍ ഷെഫീഖിന്റെ സഹായി ശ്രീക്കുട്ടനാണ് ഇന്ന് അറസ്റ്റിലായത്. ഷെഫീക്കിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ ഷോറൂമില്‍ നിന്നുമായാണ് പൊലീസ് ആയുധങ്ങള്‍ കണ്ടെത്തിയത്.
ഷെഫീഖിന്റെ ഉടമസ്ഥതയിലുള്ള മൊബൈല്‍ ഫോണ്‍ ഷോറൂമിലെ ജീവനക്കാരനാണ് ശ്രീക്കുട്ടന്. ഷോറൂമില്‍ ആയുധം ഒളിപ്പിക്കാന്‍ ഇയാളാണ് ഷെഫീഖിനെ സഹായിച്ചത്. ഇരുവരെയും പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.