കൊച്ചി: കെവിന് വധക്കേസില്‍ നീനുവിന്റെ പിതാവ് ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൊലപാതകത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ ചാക്കോയാണെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതികള്‍ക്ക് പണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയത് ചാക്കോയാണെന്നും ഇയാള്‍ പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് കോടതിയില്‍ വാദിച്ചിരുന്നു.
കെവിന് വധക്കേസ്; ചാക്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
By
July 20, 2018 3:37 pm