Latest News

പ്രധാനമന്ത്രിക്കെതിരെ ആരോപണശരങ്ങള്‍ തൊടുത്ത് രാഹുല്‍ ഗാന്ധി

അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി യുവാക്കളെ വഞ്ചിക്കുകയാണെന്നും മോദിയുടെ വാഗ്ദാനങ്ങള്‍ പൊള്ളയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

നോട്ട് നിരോധനം കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും പ്രതികൂലമായി ബാധിച്ചു. ഇതിന്റെ ഗുണം ലഭിച്ചത് കോട്ടിട്ട വ്യവസ്ഥായികള്‍ക്കും അമിത് ഷായുടെ മകനും മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. ജിഎസ്ടിയുടെ പരിധിയില്‍ ഇന്ധന വില കൊണ്ടുവരണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

റാഫേല്‍ അഴിമതി 45,000 കോടിയുടേതാണ്. പ്രധാനമന്ത്രി സഹായിച്ച വ്യാപാരി 45,000 കോടി രൂപ ലാഭമുണ്ടാക്കി. മോദിയുടെ ചിരിക്കുന്ന കണ്ണുകളില്‍ പരിഭ്രമമാണെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മോദി ചിലവിടുന്നത് കോടികളാണ്. ജനങ്ങള്‍ക്കു നല്‍കുമെന്ന പറഞ്ഞ 15 ലക്ഷം എവിടെയാണെന്നും രാഹുല്‍ ചോദിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top