പത്തനംതിട്ട: അടൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ മാരാകായുധങ്ങള്‍ പിടിച്ചെടുത്തു. പാറക്കോട് സ്വദേശി ഷെഫീഖിന്റെ വീട്ടില്‍ നിന്നാണ് പോലീസ് ആയുധശേഖരം പിടിച്ചെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് വടിവാളുകളും രണ്ടു മഴുവും തോക്കിന് ഉപയോഗിക്കുന്ന തിരകളുമെല്ലാം ഇയാള്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം തുടങ്ങി.