ബിസിനസ് മേഖലയിലെ പ്രഗത്ഭ വ്യക്തികളെ പരിചയപ്പെടുത്തുന്ന പുതിയ അഭിമുഖ പംക്തി കേരള വിഷന്‍ ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. യുവ വ്യവസായ സംരഭകരെ പ്രചോദിപ്പിക്കുകയും മാതൃകയാക്കാനും ഉപകരിക്കുന്ന ബിസിനസ് വ്യവസായ സംരഭകരെക്കുറിച്ചുള്ള സമഗ്ര അഭിമുഖം തയ്യാറാക്കുന്നത് കേരളാ വിഷന്‍ ഓണ്‍ലൈനിന്റെ ഡിജിറ്റല്‍ മീഡിയ ഹെഡ് ജോര്‍ജ് മാത്യുവാണ്.
ബിസ് ടോക്സ് എന്ന പേരിലുള്ള ഈ പരിപാടി കേരള വിഷന്‍ ഓണ്‍ലൈനും കേരള വിഷന്‍ സാറ്റലൈറ്റ് ചാനലും സംയുക്തമായാണ് നിര്‍മിക്കുന്നത്.
ശനിയാഴ്ച വൈകീട്ട് 6.30നാണ് കേരള വിഷന്‍ സാറ്റലൈറ്റ് ചാനലില്‍ ബിസ് ടോക്സ് സംപ്രേഷണം ചെയ്യുന്നത്. തുടര്‍ന്ന് കേരള വിഷന്‍ ഓണ്‍ലൈനിലും കാണാവുന്നതാണ്.
കേരളത്തിലെ വാണിജ്യ ഫൈനാന്‍സ് പ്രൊഫഷണല്‍ പഠന കോഴ്സുകള്‍ക്ക് വ്യക്തമായ ദിശാബോധം നല്കി പരിശീലിപ്പിക്കുന്ന ലക്ഷ്യയുടെ ഡയറക്ടര്‍മാരായ അഥീഷ് ദാമോദരന്‍, ഓര്‍വല്‍ ലയോണല്‍ എന്നീ യുവ സംരഭകരെയാണ് ആദ്യ എപ്പിസോഡില്‍ പരിചയപ്പെടുത്തുന്നത്.
സി.എ, എ.സി.സി.എ. തുടങ്ങിയ നിരവധി പ്രൊഫണല്‍ കോഴ്സുകള്‍ എങ്ങനെ വിജയകരമായി പഠിച്ച് പാസാകാന്‍ കഴിയുമെന്ന മാര്‍ഗനിര്‍ദേശമാണ് ഈ യുവ വ്യവസായ സംരഭകര്‍ ബിസ് ടോക്സുമായി പങ്ക് വയ്ക്കുന്നത്.
ലക്ഷ്യം വിജയം