ഇപ്പോള്‍ നിലവിലുള്ള നൂറു രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെ പുതിയ നൂറു രൂപാ നോട്ടുകള്‍ എത്താന്‍ പോവുകയാണ്. ഇപ്പോഴത്തെ നോട്ടിനെക്കാളും വലിപ്പം കുറഞ്ഞ കുഞ്ഞന്‍ നൂറു രൂപകളായിരിക്കും പുറത്തിറക്കാനൊരുങ്ങുന്നതെന്നാണ് സൂചനകള്‍.
വയലറ്റ് നിറത്തിലുള്ള നോട്ടില്‍ യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടിയ ഗുജറാത്തിലെ സരസ്വതി നദീതീരത്തുള്ള ‘റാണി കി വവ്’ ചരിത്ര സ്മാരകത്തിന്റെ ചിത്രവും ആലേഖനം ചെയ്യും.
മധ്യപ്രദേശിലെ ദേവാസിലെ ബാങ്ക് നോട്ട് പ്രസ്സിലാണ് നോട്ടുകളുടെ അച്ചടി ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റിലോ സെപ്റ്റംബറിലോ നോട്ട് പുറത്തിറക്കാനാകുമെന്നാണ് ആര്.ബി.ഐ. അധികൃതര്‍ അറിയിക്കുന്നത്.