കൊച്ചി: മഹാത്മാ ഗാന്ധി സര്‍വ്വകലാശാല നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ജൂലൈ 19,20 തീയതികളില്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി സര്‍വ്വകലാശാലാ അധികൃതര്‍ അറിയിച്ചു. കനത്ത മഴയും മഴക്കെടുതികളും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ പരീക്ഷാ തീയതികള്‍ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
എംജി സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവെച്ചു
By
July 18, 2018 5:37 pm