ദില്ലി: ഹിന്ദു പാക്കിസ്ഥാന് പരാമര്‍ശത്തെ തുടര്‍ന്ന് ശശി തരൂരിന്റെ തിരുവനന്തപുരത്തെ ഓഫീസിനു നേരെയുണ്ടായ ആക്രമണത്തെച്ചൊല്ലി ലോക്സഭയില്‍ ബഹളം. ആക്രണത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. തുടര്‍ന്ന് കോണ്‍ഗ്രസ്- ബിജെപി അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.
കേരളത്തില്‍ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ഭീകരതയാണ് അരങ്ങേറുന്നതെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍ ആരോപിച്ചു. ആന്ധ്രയുടെ പ്രത്യേക പദവിയെച്ചൊല്ലി ടിഡിപിയും സ്വാമി അഗ്നിവേശിനെതിരായ ആക്രമണം ഉന്നയിച്ച് സമാജ്വാദി പാര്‍ട്ടിയും നടത്തിയ പ്രതിഷേധത്തില്‍ രാജ്യസഭ രണ്ടു തവണ തടസപ്പെട്ടിരുന്നു.