ദില്ലി: കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ലോക്സഭ സ്പീക്കര്‍ സ്വീകരിച്ചു. ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നല്കിയ പ്രമേയമാണ് സ്പീക്കര്‍ സ്വീകരിച്ചത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ടാണ് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
അതേസമയം ഏതു വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പത്തു ദിവസത്തിനുള്ളില്‍ നോട്ടീസ് പരിഗണിക്കും. ചര്‍ച്ചയുടെ സമയം പിന്നീട് തീരുമാനിക്കുെമന്ന് സ്പീക്കര്‍ വ്യക്തമാക്കി. കോണ്‍ഗ്രസും സിപിഎം ഉള്‍പ്പെടെ മറ്റ് പ്രതിപക്ഷപ്പാര്‍ട്ടികളും അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു.