കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗികാരോപണ കേസില്‍ കര്‍ദിനാള്‍ മാര്‍.ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. കോട്ടയം എസ്.പി. പാലാ ബിഷപ്പ്, കുറുവിലങ്ങാട് പള്ളി വികാരി എന്നിവരുടേയും മൊഴിയെടുക്കും. ഇവരോട് സമയം ചോദിച്ചതായും എസ്പി ഹരിശങ്കര്‍ വ്യക്തമാക്കി. കൂടുതല്‍ അന്വേഷണത്തിനായി 18-ാം തീയതിക്കു മുമ്പായി ജലന്ധറിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്കെതിരെ ഗുരുതര ആരോപണവുമായി മദര്‍ ജനറല്‍ റെജീന കടംതോട്ട് രംഗത്ത് എത്തി. ന്യാസ്ത്രീക്ക് മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പരാതി കിട്ടിയിരുന്നു. കന്യാസ്ത്രീയുടെ ബന്ധുവാണ് ഭര്‍ത്താവുമായി അവിഹിത ബന്ധമുണ്ടെന്ന് പരാതി നല്‍കിയത്. സഭ അന്വേഷണം നടത്തിയെങ്കിലും കന്യാസ്ത്രീ ഇതുമായി സഹകരിച്ചില്ല. അച്ചടക്ക നടപടി ഭയന്നാണ് കന്യാസ്ത്രീ അന്വേഷണവുമായി സഹകരിക്കാതിരുന്നതെന്ന് മദര്‍ ജനറല്‍ പറഞ്ഞു.
തിരുവസ്ത്രം ഊരിക്കുമെന്ന് കന്യാസ്ത്രീ ഭീഷണിപ്പെടുത്തിയെന്ന് മദര്‍ ജനറല്‍ പറഞ്ഞു. ഒത്തു തീര്‍പ്പിനായി താന്‍ നല്കിയ കത്തുകള്‍ പുറത്ത് വിട്ടത് ശരിയായില്ലെന്നും മദര്‍ ജനറല്‍ പറഞ്ഞു. കന്യാസ്ത്രീയുടെ പരാതി രൂപതയ്ക്ക് കൈമാറാന്‍ മാത്രമേ തനിക്ക് കഴിയുമായിരുന്നുള്ളൂ. പീഡനവുമായി ബന്ധപ്പെട്ട പരാതി അച്ചടക്ക നടപടിക്കെതിരായ പകരം വീട്ടലാണെന്നും മദര്‍ ജനറല്‍ പറഞ്ഞു.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)