ഉപ്പും മുളകിന്റെ സംവിധായകന് ഉണ്ണിക്കൃഷ്ണനെ പുറത്താക്കിയെങ്കിലും പുതിയ സംവിധായകന് ആരാണെന്ന് ഫ്ളവേര്‍സ് ടിവി പുറത്ത് വിട്ടിട്ടില്ല.
പുതിയ സംവിധായകനാണ് ഇനി മുതല്‍ പരമ്പര സംവിധാനം ചെയ്യുന്നതെന്ന് എംഡി ശ്രീകണ്ഠന് നായര്‍ സോഷ്യല്‍ മീഡിയായിലൂടെ അറിയിച്ചുവെങ്കിലും ആരാണെന്ന് വ്യക്തമായിട്ടില്ല.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപ്പും മുളകും പരമ്പര ആരംഭിക്കുമ്പോള്‍ കണ്ണീര് പരമ്പരയല്ലാത്ത ഈ ജനകീയ സീരിയല്‍ ഇത്രയധികം ജനപ്രിയമാകുന്ന് ഫ്ളവേര്‍സ് ടിവി പോലും കരുതിയില്ല. പരമ്പര അവസാനിപ്പിക്കാന്‍ പോവുകയാണെന്ന പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നുവെങ്കിലും ശ്രീകണ്ഠന് നായര്‍ ഇത് തള്ളിക്കളഞ്ഞു.
ഫ്ളവേര്‍സ് ടിവി നേരിട്ട് നിര്‍മിക്കുന്ന ഈ പരമ്പരയുടെ പുതിയ സംവിധായകന് ചാനലിലെ തന്നെ പ്രതിഭയുള്ള പ്രൊഡ്യൂസറാണെന്നാണ് അറിയുന്നത്. ചാനല്‍ തത്ക്കാലം പേര് വെളിപ്പെടുത്തിയിട്ടില്ല. എത്രകാലം ഒരു ഗോസ്റ്റ് സംവിധായകനുമായി പരമ്പര തുടരുമെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്.