ഓര്‍ത്തഡോക്സ് വൈദികര്‍ ബലാത്സംഗം ചെയ്തെന്ന മൊഴിയില്‍ ഉറച്ച് ഇരയായ വീട്ടമ്മ. മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയിലും വൈദികര്‍ ബലാല്‍സംഗം ചെയ്തതായി വീട്ടമ്മ ആവര്‍ത്തിച്ചു. പൊലീസിനു നല്കിയ മൊഴിയും വൈദികര്‍ ബലാത്സംഗം ചെയ്തുവെന്ന് തന്നെയായിരുന്നു.
യുവതിയും വൈദികരും താമസിച്ച ഹോട്ടലുകളില്‍ പൊലീസ് പരിശോധന നടത്തും. ക്രിമിനല്‍ നടപടി ക്രമം 164ാം വകുപ്പുപ്രകാരം രേഖപ്പെടുത്തിയ മൊഴിയുടെ പകര്‍പ്പ് കിട്ടുന്നതോടെ തുടര്‍നടപടി സ്വീകരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം.
അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ടു വൈദികരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാത്ത രണ്ട് വൈദികരും ഒളിവിലാണ്. നേരത്തെ രണ്ട് വൈദികര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ചൊവ്വാഴ്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി വിധി പറയാന്‍ തിങ്കളാഴ്ചയിലേക്ക് മാറ്റി. വിധി വന്ന ശേഷമാകും ഇവരുടെ അറസ്റ്റെന്നാണ് പൊലീസ് നല്കുന്ന സൂചന.