കപ്പിലേക്ക് കുതിക്കാന്‍ ഫ്രാന്‍സിനും ബെല്‍ജിയത്തിനും വേണ്ടത് ഒരേയൊരു ജയം. സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് വിസില്‍ മുഴങ്ങുമ്പോള്‍ ഇരു കൂട്ടര്‍ക്കും ജയിച്ചേ മതിയാകൂ.
വമ്പന്മൊരൊക്കെ പുറത്തായിക്കഴിഞ്ഞെന്ന് വാക്കാല്‍ പറയാമെങ്കിലും ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും മികച്ച രണ്ടുടീമുകളാണ് ഇന്ന് മുഖാമുഖം വരുന്നത്. സെന്പീറ്റേര്സ് ബര്‍ഗില്‍ ഇന്ന് രാത്രി 11.30നാണ് മത്സരം.
പതിഞ്ഞ തുടക്കത്തില്‍ ആരംഭിച്ച ഫ്രാന്‍സ് പിന്നീട് അര്‍ജന്റീനയേയും ഉറുഗ്വേയും തോല്‍പ്പിച്ച് മികവ് കാട്ടുകയായിരുന്നു.
ബ്രസീലിനെപ്പോലും വിറപ്പിച്ച കറുത്ത കുതിരകളെന്ന് വിശേഷിപ്പിക്കപ്പെടുന്ന ടീമാണ് ബല്‍ജിയം .
ആദ്യ സെമി പോരാട്ടത്തില്‍ ഇവര്‍ നേര്‍ക്കുനേരെത്തുമ്പോള്‍ മത്സരം തീപാറുമെന്നുറപ്പാണ്.