Breaking News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എംഎം ജേക്കബ് അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ്(92) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമപുരത്തെ സെമിത്തേരിയില്‍ നടക്കും.

രണ്ടുതവണ മേഘാലയ ഗവര്‍ണറായിരുന്ന അദ്ദേഹം രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനും കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുമായിരുന്നു. 1982ലും 1988ലും ജേക്കബിനെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തു. 1986ല്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ലമെന്ററി കാര്യമന്ത്രിയായും ആഭ്യന്തര സഹമന്ത്രിയായും ജലവിഭവ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1985ലും 1993ലും ന്യൂയോര്‍ക്കില്‍ യുഎന്‍് അസംബ്ലിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 1993ല്‍ യൂറോപ്യന്‍ പാര്‍ലമെന്റിലെ മനുഷ്യാവകാശ കോണ്‍ഫെറന്‍സിലും പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top