Business

വിപണിയില്‍ മാന്ദ്യമൊഴിയുന്നില്ല

വ്യാഴാഴ്ച്ച വിപണി വീണ്ടും മാന്ദ്യത്തിലായി. മുംബൈ വില സൂചിക 70.85 പോയിന്റ് ഇടിഞ്ഞ് 35,574.55 ലാണ് വ്യാപാരം അവവസാനിപ്പിച്ചത്.

നിഫ്റ്റി 20.15 പോയിന്റ് നഷ്ടത്തില്‍ 10749.75ലാണ് ക്ലോസ് ചെയ്തത്. ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ക്ക് വിലയിടിഞ്ഞു. ഇന്‍ഫോസിസ് ഓഹരികളും വിലക്കുറവിന്റെ പാതയിലായിരുന്നു. യെസ് ബാങ്ക് ഐടിസി കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഓട്ടോ ഓഹരികളും മുന്നേറ്റതിന്റെ പാതയിലായിരുന്നു.

നിഫ്റ്റി ഐടി സൂചിക 1.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. കാലത്ത് മികച്ച നിലവാരത്തിലായിരുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില വ്യാപാരം അവസാനിച്ച വേളയില്‍ 3 ശതമാനം വിലയിടിവ് ദൃശ്യമായി. കമ്പനിയുടെ 41 മത് പൊതുയോഗത്തില്‍ പുതിയ ഉല്‍പ്പന്നമായ ജിഗാ ഫൈബര്‍ പോലെയുളള നിരവധി പ്രഖ്യാപനങ്ങള്‍ ഇന്നുണ്ടായെങ്കിലും നിക്ഷപകര്‍ തൃപ്തരല്ലെന്നാണ് ഓഹരി വിലയിലെ കുറവ് കാണിക്കുന്നത്.

മെറ്റല്‍ ഓഹരികള്‍ക്കും പതിവ് തിളക്കം കണ്ടില്ല. സൂചിക 1.4 ശതമാനം കുറഞ്ഞു. വേദാന്ത, നാഷ്ണല്‍ അലുമിനിയം കമ്പനി ഓഹരി വിലകള്‍ താഴ്ന്നു. ഏഷ്യന്‍ വിപണി തുടര്‍ച്ചയായ നാലാം ദിവസവും മോശം പ്രകടനം കാഴ്ച്ച വച്ചു. ചൈനയ്ക്ക് മേലെ വീണ്ടും വ്യാപാര കരാര്‍ ഏര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ പ്രഖ്യാപനം വിപണിയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top