Kerala

സ്‌പോണ്‍സര്‍മാര്‍ പിന്‍വാങ്ങി ; മജീസിയ പ്രതിസന്ധിയില്‍

നിശ്ചയ ദാര്‍ഢ്യവും കഠിനാധ്വാനവും കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളില്‍ കായിക കേരളത്തിന്റെ അഭിമാനമായി മാറിയ 24കാരിയായ മജീസിയ ഭാനുവിന്റെ സ്വപ്‌നം പൂവണിയുമോ ? തുര്‍ക്കിയില്‍ നടക്കുന്ന വേള്‍ഡ് ആര്‍മ് റെസലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവശ്യമായ സാമ്പത്തിക സഹായം നല്‍കാമെന്നേറ്റ സ്ഥാപനങ്ങള്‍ അവസാന നിമിഷം സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്മാറിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായത്.

” ജൂലൈ 10ന് മുമ്പ് 2 ലക്ഷം രൂപ ഇന്ത്യന്‍ ആര്‍മ് റെസലിംഗ് ഫെഡറേഷന് നല്‍കണം. നിരവധി കമ്പനികള്‍ സാമ്പത്തിക സഹായം നല്‍കാമെന്ന് സമ്മതിച്ചതാണ്. എന്നാല്‍ സമയം വന്നപ്പോള്‍ എല്ലാവരും പിന്‍വാങ്ങി. ഇനി എങ്ങനെ തുര്‍ക്കിയില്‍ നടക്കുന്ന മത്സരത്തില്‍ നടക്കുമെന്നറിയില്ല. രണ്ട് ലക്ഷത്തിന് പുറമേ വരുന്ന ചെലവും കൂടി വരുമ്പോള്‍ കൂടുതല്‍ തുക വേണ്ടിവരും. അവസാന സമയം മുട്ടാത്ത വാതിലുകളില്ല. ഒക്ടോബര്‍ 13ന് തുര്‍ക്കിയില്‍ നടക്കുന്ന മത്സരത്തിന് പങ്കെടുക്കാന്‍ സാമ്പത്തിക സഹായം അഭ്യര്‍ഥിച്ച് സംസ്ഥാന ന്യൂനപക്ഷ മന്ത്രാലയത്തേയും സമീപിച്ചു. ചികിത്സാ, വിവാഹ ധനസഹായം നല്‍കാന്‍ മാത്രമേ വകുപ്പുള്ളൂ എന്നായിരുന്നു മറുപടി. ” – മജീസിയ കേരളവിഷന്‍ ഓണ്‍ലൈനോട് പറഞ്ഞു.

കോഴിക്കോട് ഓര്‍ക്കാട്ടേരി സ്വദേശിയായ മജീസിയ ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് (2017) സില്‍വര്‍ മെഡല്‍ ജേതാവാണ്. ഇതിന് പുറമെ 2018 മിസ് കേരള ഫിറ്റ്‌നസ് ആന്റ് ഫാഷന്‍ മത്സരത്തില്‍ വുമണ്‍ മോഡല്‍ ഫിസിക്ക് പട്ടവും കരസ്ഥമാക്കിയിട്ടുണ്ട്.

2018 നാഷണല്‍ ആര്‍മ് റെസലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയാണ് മജീസിയ തുര്‍ക്കിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുര്‍ക്കിയിലെ മത്സരത്തില്‍ മികച്ച നേട്ടം കരസ്ഥമാക്കാമെന്നാണ് മജീസിയയുടെ ആത്മവിശ്വാസം. അവസാന നിമിഷം ദൈവം ഒരു സ്‌പോണ്‍സറെ കണ്ടെത്തി തരുമെന്ന ഉറച്ച പ്രാര്‍ഥനയില്‍ കഴിയുകയാണ് മൂന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥികൂടിയായ മജീസിയ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top