Kerala

ഇനി വിമാനമിറങ്ങിയാലും പറക്കാം; കെഎസ്ആര്‍ടിസിയുടെ ഫ്‌ളൈ ബസ് ഇന്നുമുതല്‍ നിരത്തില്‍

കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളെയും നഗരങ്ങളെയും ബന്ധിപ്പിക്കുന്ന കെഎസ്ആര്‍ടിസിയുടെ ഫ്‌ളൈ ബസ് ഇന്നുമുതല്‍ നിരത്തിലിറങ്ങും. തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വൈകിട്ട് 4.30നു മന്ത്രി എ.കെ.ശശീന്ദ്രന്‍ ഫ്‌ലാഗ്ഓഫ് ചെയ്യും.

കെഎസ്ആര്‍ടിസിയുടെ എസി ലോ ഫ്ളോര്‍ വോള്‍വോ ബസുകളാണ് ഫ്‌ളൈ ബസുകളായി ഉപയോഗിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്കു നഗരങ്ങളിലേക്കും തിരിച്ചു വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാം. എസി ബസിന്റെ നിലവിലുള്ള നിരക്കാണ് ഈടാക്കുന്നത്.

തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും ഫ്‌ളൈ ബസുകള്‍ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ളൈ ബസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top