Kerala

എസ്ബിഐ അക്കൗണ്ടില്‍ ഉടമകള്‍ അറിയാതെ കോടികളുടെ നിക്ഷേപം

മലപ്പുറം കോട്ടയ്ക്കല്‍ എസ്ബിഐ ശാഖയിലെ 20 അക്കൗണ്ടുകളിലേക്ക് ഒരു കോടി രൂപ വീതമാണ് നിക്ഷേപം ഉണ്ടായത്. അക്കൗണ്ടില്‍ 90 ലക്ഷം മുതല്‍ 19 കോടി രൂപ വരെ അപ്രതീക്ഷിതമായെത്തിയത് കണ്ട് ഉടമകള്‍ ഞെട്ടി. കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ജീവനക്കാരുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ഒരാളുടെ അക്കൗണ്ടില്‍ മാത്രം 19 കോടി രൂപയുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ ശമ്പളം പിന്‍വലിക്കാനാകാത്ത അവസ്ഥയിലാണ് അക്കൗണ്ട് ഉടമകള്‍.

ബാങ്കിനെ പരാതി അറിയിക്കും മുമ്പെ അധികപണം എത്തിയവരുടെ അക്കൗണ്ടുകളെല്ലാം മരവിപ്പിച്ചു. കെ.വൈ.സി നിബന്ധന പ്രകാരമുള്ള രേഖകള്‍ സമര്‍പ്പിക്കാത്തവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചതെന്നാണ് ബാങ്കിന്റെ വിശദീകരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top