Breaking News

ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികചൂഷണം; വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്യും

ഓര്‍ത്തഡോക്‌സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തില്‍ പ്രതികളായ നാലു വൈദികരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. ഫാ.എബ്രാഹം വര്‍ഗ്ഗീസ്, ഫാ.ജോണ്‍സണ്‍ മാത്യു, ഫാ.ജെയ്സ് കെ ജോര്‍ജ്, ഫാ.ജോബ് മാത്യു എന്നിവര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. നാലുപേര്‍ക്കെതിരേയും ബലാത്സംഗം, ഭീഷണപ്പെടുത്തി ലൈംഗിക ബന്ധം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നി വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വൈദികര്‍ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും.

സംഭവത്തില്‍ അഞ്ച് വൈദികര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. നാല് വൈദികരുടെ പേരാണ് വീട്ടമ്മ വെളിപ്പെടുത്തിയത്. അഞ്ചാമത്തെ വൈദികനെയും പ്രതിയാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്. അഞ്ചാമത്തെ വൈദികനെതിരെയും തെളിവുണ്ടെന്നും വീട്ടമ്മയുടെ ഭര്‍ത്താവ് പറഞ്ഞു.

കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഫാ. ജോബ് മാത്യുവാണ് ഒന്നാം പ്രതി. വീട്ടമ്മയുടെ ഭര്‍ത്താവാണ് വൈദികര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിനല്‍കിയത്. എന്നാല്‍, വീട്ടമ്മയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്തശേഷം നാലുപേരെ മാത്രം പ്രതികളാക്കുകയായിരുന്നു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top