Kerala

ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇടവേള ബാബു

ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറാണെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമ്മയ്ക്ക് കത്ത് നല്‍കിയ രേവതി, പാര്‍വതി, പത്മപ്രിയ എന്നീ നടിമാര്‍ക്കാണ് ഇടവേള ബാബു മറുപടി നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിലാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ഭാവന, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, എന്നിവര്‍ അമ്മയില്‍ നിന്നും രാജിവയ്ക്കുകയും ചെയ്തു. തുടര്‍ന്നാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മൂന്ന് നടിമാര്‍ അമ്മ നേതൃത്വത്തിന് കത്ത് നല്‍കിയത്.

ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ അമ്മയ്‌ക്കെതിരേ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top