ലൈംഗിക പീഡന ആരോപണത്തില്‍ ഓര്‍ത്തഡോക്സ് സഭയിലെ നാല് വൈദികര്‍ക്കെതിരെ കേസെടുത്തു. നാല് പേര്‍ക്കെതിരെയും ബലാത്സംഗത്തിനാണ് കേസെടുത്തത്. അഞ്ച് വൈദികര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. നാല് വൈദികരുടെ പേരാണ് യുവതി വെളിപ്പെടുത്തിയത്. ഫാ.എബ്രാഹം വര്‍ഗ്ഗീസ്, ഫാ.ജോണ്സണ് മാത്യു, ഫാ.ജെയ്സ് കെ ജോര്‍ജ്, ഫാ.ജോബ് മാത്യു എന്നിവരാണ് പ്രതികള്‍. അതേസമയം നിരണം ഭദ്രാസന കൗണ്‍സില്‍ യോഗം ഇന്ന് വൈകിട്ട് ചേരും.
ലൈംഗിക പീഡനം: നാല് ഓര്‍ത്തഡോക്സ് സഭ വൈദികര്‍ക്കെതിരെ കേസെടുത്തു
By
July 2, 2018 12:08 pm