Kerala

മുംബൈയില്‍ തകര്‍ന്ന വിമാനം അവസാനമായി പറത്തിയത് 2008 ല്‍

കഴിഞ്ഞ ദിവസം മുംബൈയില്‍ തകര്‍ന്ന കിങ് എയര്‍ സി90 വിമാനം അവസാനമായി പറത്തിയത് പത്ത് വര്‍ഷം മുമ്പാണെന്നും നിലവില്‍ അത് പറത്താനുള്ള അനുമതിയില്ലെന്നും റിപ്പോര്‍ട്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ചാര്‍ട്ടേഡ് വിമാനം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന് മുകളില്‍ തകര്‍ന്ന് വീണത്.

കേടുപാടുകളെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി ഇതില്‍ അറ്റകുറ്റപണി നടത്തിയിരുന്നു. അപകടമുണ്ടാകുമ്പോള്‍ മഹാരാഷ്ട്രയിലെ യു.വൈ. ഏവിയേഷന്റെ ഉടമസ്ഥതയിലായിരുന്നു വിമാനം. അതിനു മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലായിരുന്ന വിമാനം 2008 ഫെബ്രുവരിയിലാണ് അവസാനമായി പറത്തിയത്.

പരീക്ഷണ പറക്കലിന് മുമ്പ് വിമാനം പറപ്പിക്കാന്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അറ്റകുറ്റപ്പണിക്ക് ശേഷം നടത്തിയ ആദ്യ പരീക്ഷണ പറക്കലിലാണ് വിമാനം തകര്‍ന്നത്. അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top