Breaking News

മോഹന്‍ലാലിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച്; റീത്ത് വെച്ച് പ്രതിഷേധം

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനെ താര സംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് അമ്മയുടെ പുതിയ പ്രസിഡന്റായ മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ്, കെ.എസ്.യു പ്രവര്‍ത്തകരുടെ മാര്‍ച്ച്. റീത്തുമായാണ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്.

‘അമ്മ’ എന്ന സംഘടനയ്ക്ക് ആദരാഞ്ജലികള്‍ എന്ന ഫ്ളക്സ് വച്ചതിന് ശേഷം റീത്ത് സമര്‍പ്പിച്ച് ചന്ദനത്തിരിയും കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. വീടിന് മുന്‍പിലെ ബോര്‍ഡുകള്‍ നശിപ്പിച്ചു. സംഘടനയുടെ തലപ്പത്തിരിക്കുന്നവരേയും കുറ്റവാളിയെ തിരിച്ചെടുത്തപ്പോള്‍ മിണ്ടാതിരുന്ന ഗണേഷ് കുമാര്‍, മുകേഷ്, കെ.പി.എ.സി ലളിത എന്നവരേയും രൂക്ഷമായ ഭാഷയില്‍ വിര്‍ശിച്ചാണ് പ്രതിഷേധം നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top