Breaking News

ജെസ്‌നയെ കാണാതായിട്ട് 100 നാള്‍; ഒരു സൂചനയും ലഭിക്കാതെ അന്വേഷണസംഘം

പത്തനംതിട്ട മുക്കൂട്ടുതറ സ്വദേശിനി ജെസ്ന ജയിംസിനെ കാണാതായിട്ട് ഇന്നേക്ക് നൂറ് ദിവസം. ജെസ്‌ന എവിടെപ്പോയെന്നോ എന്തിന് പോയെന്നന്നോ ജീവിപ്പിച്ചിരിക്കുന്നുണ്ടോയെന്ന് പോലും വ്യക്തമല്ല. പലയിടത്തും ജസ്നയെ കണ്ടെന്ന വിവരം ലഭിച്ചിരുന്നെങ്കിലും അന്വേഷണത്തില്‍, അതൊന്നും ജസ്നയല്ലെന്ന് സ്ഥീകരിച്ചു. മാര്‍ച്ച് 22ന് കാണാതായ ജെസ്നയുടെ തിരോധാനത്തില്‍ പൊലീസിന് ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല.

പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ജെസ്‌നയെ എരുമേലി വരെ കണ്ടവരുണ്ട്. പിന്നീട് ജെസ്‌ന എവിടെ പോയെന്നതില്‍ ഒരറിവുമില്ല. ജസ്നയുടെ കുടുംബാഗങ്ങളേയും ആണ്‍ സുഹൃത്തിനേയും പലവട്ടം ചോദ്യം ചെയ്തിരുന്നു. കേസ് അന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ജെസ്നയുടെ കുടുംബത്തിന്റെ ആവശ്യം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top