Kerala

ഇടത് ജനപ്രതിനിധികള്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കണമെന്ന് ബെന്നി ബെഹനാന്‍

കൊച്ചി: നടന്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം അപമാനകരമാണെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതിയംഗം ബെന്നി ബെഹനാന്‍. ഇതിനെതിരെ പ്രതികരിച്ച മന്ത്രി അടക്കമുള്ള ഇടതുപക്ഷ നേതാക്കള്‍ക്ക് ആത്മാര്‍ഥതയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം എംഎല്‍എയും ഇടത് എംപിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ചാനലിന്റെ ചെയര്‍മാനും അമ്മയിലെ അംഗങ്ങളാണ്. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനത്തിന് കൂട്ട് നിന്ന ഇടത് ജനപ്രതിനിധികള്‍ അമ്മയില്‍ നിന്ന് രാജി വയ്ക്കണം. ഇടത് നേതാക്കളുടെ നിലപാട് ആത്മാര്‍ഥതയോടെ ഉള്ളതാണെങ്കില്‍ ഇവരോട് അമ്മയില്‍ നിന്ന് രാജി വച്ച് നടിമാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടണമെന്നും ബെന്നി ആവശ്യപ്പെട്ടു. അമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവച്ച നടിമാരെ അഭിനന്ദിക്കുന്നതായും ബെന്നി ബെഹനാന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top