Breaking News

സര്‍ക്കാരിന്റെ ലഘു വായ്പാ പദ്ധതി ‘മുറ്റത്തെ മുല്ല’യ്ക്ക് ഇന്ന് തുടക്കം

പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ ലഘു വായ്പാ പദ്ധതിയായ ‘മുറ്റത്തെ മുല്ല’യ്ക്ക് ഇന്ന് തുടക്കമാകും. കൊള്ളപ്പലിശക്കാരില്‍ നിന്ന് സാധാരണക്കാരെ അകറ്റി നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. 12 ശതമാനം പലിശക്ക് 1000 മുതല്‍ 25,000രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി.

പരീക്ഷണാടിസ്ഥാനത്തില്‍ പാലക്കാട് ജില്ലയിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉച്ചക്ക് രണ്ട് മണിക്ക് മണ്ണാര്‍ക്കാട് പദ്ധതി ഉദ്ഘാടനം ചെയ്യും. കാര്‍ഷിക വായ്പാ സംഘങ്ങള്‍ കുടുംബശ്രീയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top