Breaking News

പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടയില്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി. നെല്‍വയല്‍ നീര്‍ത്തട സംഹാര നിയമാണു പാസാക്കുന്നതെന്ന് ആരോപിച്ചു പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞു സഭയില്‍നിന്ന് ഇറങ്ങിപ്പോയി.

എന്നാല്‍ പ്രതിപക്ഷ ആരോപണങ്ങളെ നിശിതമായി വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുകയാണെന്നും പറഞ്ഞു.സമൂഹത്തിനു വേണ്ടതാണു നടപ്പാക്കുന്നതെന്നും അതു പ്രതിപക്ഷം മനസിലാക്കുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേസമയം, നിയമനിര്‍മാണം സുപ്രീംകോടതി വിധിക്കെതിരാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ബില്ലിനെ നിയമസഭയില്‍ എതിര്‍ത്ത് ചര്‍ച്ചയില്‍ ഉടനീളം പ്രതിപക്ഷം രംഗത്തെത്തി. പിഴ ഈടാക്കി നിലം നികത്താന്‍ അനുവദിക്കുന്നതു ഭരണഘടനാവിരുദ്ധമെന്നു വി.ഡി.സതീശന്‍ പറഞ്ഞു. കോടതിയിലെ കേസുകള്‍കൂടി പരിഗണിച്ചുവേണം ഭേദഗതിയെന്നു വി.ടി ബല്‍റാം ആവശ്യപ്പെട്ടു.

എന്നാല്‍ രണ്ടുവാദങ്ങളും നിലനില്‍ക്കില്ലെന്നു റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ സഭയെ അറിയിച്ചു. ന്യായവിലയുടെ 50 ശതമാനം പിഴയായിട്ടല്ല, ഫീസായിട്ടാണ് ഈടാക്കുന്നതെന്നും ഇതു ഭരണഘടനാവിരുദ്ധമല്ലെന്നും മന്ത്രി വിശദീകരിച്ചു. പ്രതിഷേധത്തിനിടയില്‍ ബില്‍ പാസാക്കുകയും ചെയ്തു. 1967ലെ ഭൂവിനിയോഗ നിയമം വരുന്നതിനു മുമ്പു നികത്തിയ പാടങ്ങള്‍ ക്രമപ്പെടുത്താന്‍ നെല്‍വയല്‍ – തണ്ണീര്‍ത്തട നിയമം ഭേദഗതി വരുത്താനാണു സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. 2018ലെ നെല്‍വയല്‍ – തണ്ണീര്‍ത്തട ഭേദഗതി നിയമത്തിലാണു മാറ്റം ഉള്‍പ്പെടുത്തുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top