Entertainment

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാന്‍ഡ് മാസ്റ്ററായി പ്രഗ്‌നനന്ദ

ഇന്ത്യയിലെ ഇപ്പോഴത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാന്‍ഡ് മാസ്റ്റര്‍ ആരെന്ന ചോദ്യത്തിനുത്തരമാണ് ചെന്നൈ സ്വദേശി പ്രഗ്‌നനന്ദ. 12 വര്‍ഷവും 10 മാസവും 13 ദിവസവും പ്രായമുളള പ്രഗ്‌നനന്ദ ലോകത്തിലെ രണ്ടാമത്തെ പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിക്കും അവകാശിയായിരിക്കുകയാണ്.

ഇറ്റലിയില്‍ നടക്കുന്ന ഗ്രെന്‍ഡയിന്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലാണ് നേട്ടം സ്വന്തമാക്കിയത്. ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി ലഭിക്കാന്‍ ഫൈനലില്‍ 2482 റേറ്റിങ്ങിനു മുകളിലുള്ള എതിരാളിയുമായി കളിക്കണമായിരുന്നു. ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രജ്‌സേര്‍സ് റോളണ്ടുമായി കളിച്ചാണ് പ്രഗ്‌നനന്ദ ഈ പദവി സ്വന്തമാക്കിയത്. ഇന്ത്യയുടെ ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്ററായ വിശ്വനാഥന്‍ ആനന്ദ്, 18-ാം വയസ്സിലാണ് ആ നേട്ടം സ്വന്തമാക്കിയത്.

യുക്രെയ്‌നിന്റെ സെര്‍ഗെറ്റ് കര്‍ജാകിന്റെ പേരിലായിരുന്നു ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന റെക്കോര്‍ഡ്. 12 വര്‍ഷവും ഏഴു മാസവും പ്രായമായിരിക്കെ 2002ലാണു നേട്ടം സ്വന്തമാക്കിയത്.

10 വര്‍ഷവും 10 മാസവും 19 ദിവസവും പ്രായമായിരിക്കെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റര്‍നാഷനല്‍ മാസ്റ്റര്‍ എന്ന പദവി പ്രഗ്‌നനന്ദ നേരത്തേ സ്വന്തമാക്കിയിരുന്നു. ബാങ്ക് ഉദ്യോഗസ്ഥന്‍ രമേശ് ബാബുവിന്റെ മകനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top