പാലക്കാട് വാളയാറില്‍ നിന്നും സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ഫോര്‍മാലിന്‍ കലര്‍ത്തിയ പിടിച്ചെടുത്തു. ഓപ്പറേഷന് സാഗര്‍ റാണിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മീന്‍ പിടിച്ചെടുത്തത്. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന നാല് ടണ്‍ ചെമ്മീനാണ് പിടികൂടിയത്.
പിടിച്ചെടുത്ത ചെമ്മീന്‍ വിശദ പരിശോധനയ്ക്കായി കാക്കനാട്ടെ ലാബിലേക്കയച്ചിരിക്കയാണ്. കഴിഞ്ഞ ദിവസം അമരവിള ചെക്ക് പോസ്റ്റില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്നതും ഉപയോഗശൂന്യവുമായ 12,000 കിലോ മീന്‍ പിടിച്ചെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് വാളയാര്‍ നിന്നും ഭക്ഷ്യസുരക്ഷവിഭാഗം വീണ്ടും വിഷാശം കലര്‍ന്ന ചെമ്മീന്‍ പിടിച്ചെടുത്തത്.