റോസ്തോവ് അറീന: ലോകകപ്പ് ഫുട്ബോളില്‍ ആതിഥേയരായ റഷ്യയും ആദ്യ ചാമ്പ്യന്മാരായ യുറഗ്വായും പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു. ഇതോടെ 21ാം ലോകകപ്പില്‍ പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ രണ്ട് ടീമുകളായിരിക്കുകയാണ് റഷ്യയും യുറഗ്വായും. ഗ്രൂപ്പ് എയില്‍ നിന്ന് കളിച്ച രണ്ട് മത്സരങ്ങളും ജയിച്ചാണ് ഇരുവരും പ്രീക്വാര്‍ട്ടറില്‍ സ്ഥാനമുറപ്പിച്ചത്.
ജൂണ്‍ 25നാണ് റഷ്യയും യുറുഗ്വായും തമ്മിലുള്ള മത്സരം. ഇതിലെ വിജയി ഗ്രൂപ്പ് എയിലെ ജേതാവാകും. കളിച്ച രണ്ടു മത്സരങ്ങളും തോറ്റ സൗദി അറേബ്യയും ഈജിപ്തും പുറത്തായിക്കഴിഞ്ഞു. ഇവര്‍ തമ്മിലുള്ള മത്സരം ഇതോടെ അപ്രസക്തമായിരിക്കുകയാണ്.