Breaking News

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21 മുതല്‍ 24 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാനും സാധ്യതയുണ്ട്.

കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാനും സാധ്യതയുണ്ട്. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top