മോസ്കോ: ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ റെഡ് കാര്‍ഡ് ഇനി കൊളംബിയയുടെ കാര്‍ലോസ് സാഞ്ചസിന്റെ പേരില്‍. മത്സരത്തിന്റെ മൂന്നാം മിനിട്ടിലായിരുന്നു സാഞ്ചസ് റെഡ് കാര്‍ഡ് കണ്ട് പുറത്തുപോയത്.
ഷിന്‍ജി കൊഗാവ കൊളംബിയന്‍ പോസ്റ്റിലേക്ക് തൊടുത്തുവിട്ട ഷോട്ട് കൈകൊണ്ട് തടുത്തതാണ് ചുവപ്പുകാര്‍ഡിനും പെനാല്‍റ്റിക്കും കാരണമായത്. കാര്‍ലോസ് സാഞ്ചസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതിനൊപ്പം ഒരു ഗോളിന് ജപ്പാന് മുന്നിലെത്തുകയും ചെയ്തു.
ഇതുവരെ ഈ നാണക്കേടിന്റെ റെക്കോര്‍ഡ് ഉറുഗ്വെ മുന്‍പ്രതിരോധതാരം ഹോസെ ബാറ്റിസ്റ്റയുടെ പേരിലായിരുന്നു. 1986 ലോകകപ്പില്‍ സ്കോട്ടലന്റിനെതിരായ മത്സരത്തില്‍ ആദ്യ മിനിട്ടില്‍ത്തന്നെ ബാറ്റിസ്റ്റയ്ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോകേണ്ടി വന്നിരുന്നു.